Currency

റോഡ്‌ അറ്റകുറ്റപ്പണി; പൊതുപണം പാഴാക്കുന്നു

Tuesday, October 4, 2016 11:48 am

വൈറ്റ്ഫീല്‍ഡിനും എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രിക്കും ചുറ്റുമുള്ള റോഡുകള്‍ അവയുടെ പരിതാപാവസ്ഥ കൊണ്ട് പ്രസിദ്ധമാണ്

വൈറ്റ്ഫീല്‍ഡിനും എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രിക്കും ചുറ്റുമുള്ള റോഡുകള്‍ അവയുടെ പരിതാപാവസ്ഥ കൊണ്ട് പ്രസിദ്ധമാണ്. യാത്രക്കാരും പ്രദേശവാസികളും ഗതാഗത കുരുക്കും മലിനീകരണവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരത്തി കൊടുത്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം 11കോടി മുടക്കി ബി.ബി.എം.പി. അതിനെ പഴയ രൂപത്തിലേക്ക് കൊണ്ടുവന്നു.

എന്നാല്‍ നികുതി മുടക്കുന്ന ജനങ്ങളുടെ പണം പാഴാക്കുകയാണ് ബി.ബി.എം.പി. ചെയ്തതെന്ന് ഗവണ്‍മെന്‍റ് ആരോപിക്കുകയായിരുനു. ബാംഗ്ലൂര്‍ ജലവിതരണ മലിനജല ബോര്‍ഡ് 10 കിലോമീറ്ററോളം വരുന്ന റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ വിമുഖത കാണിച്ചതോടെയാണ് ബി.ബി.എം.പി ഇത് ഏറ്റെടുത്തത്. യമലൂര്‍ മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള റോഡ്‌ ഡ്രെയിനേജ് പൈപ്പുകള്‍ നിര്‍മിക്കുവനായി ജലവിതരണ മലിനജല ബോര്‍ഡ് കുഴിച്ചിരുന്നു.

നഗരത്തിലെ പ്രധാന ഐ.ടി. കേന്ദ്രത്തിന് സമീപമുള്ള റോഡ്‌ നല്ലതായിരിക്കണമെന്നുള്ള തീരുമാനത്തെ തുടര്‍ന്നാണ് ബി.ബി.എം.പി. ഇത് ഏറ്റെടുത്തത്. എന്നാല്‍ 11 കോടിയോളം നികുതിപ്പണം ആരുടെ അനുവാദം ചോദിച്ചാണ് എടുത്തതെന്നാണ് ഇപ്പോള്‍ ഗവണ്‍മെന്‍റ് ചോദിക്കുന്നത്. ബി.ബി.എം.പി.യും ബി.ഡബ്ല്യൂ.എസ്.എസ്.ബി.യും എന്തുകൊണ്ടാണ് ഒത്തൊരുമയില്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് അണ്ടര്‍ സെക്രെട്ടറി ഹിദായത്തുള്ള ചോദിച്ചെന്നും അറിയാന്‍ കഴിഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ ബി.ബി.എം.പി വാട്ടര്‍ അതോരിട്ടിക്കെതിരെ പരത്തി നല്‍കിയിരുന്നു. അവരുടെ അനാസ്ഥയെ തുടര്‍ന്നാണ് വൈറ്റ്ഫീല്‍ഡ് റോഡുകള്‍ ഇത്ര മോശമായതെന്നാണ് അവരുടെ വാദം. ഏതായാലും ജനങ്ങളുടെ പണം പോകുന്നതിന് മാത്രം ഒരു കുറവും സംഭവിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x