Currency

അടുക്കളയില്‍ എന്താണ് നടക്കുന്നതെന്ന് നേരിട്ട് കാണാം; ബംഗളുരുവിലെ ഹോട്ടലുകളില്‍ ഇനി സി.സി.ടി.വി

Sunday, October 2, 2016 2:05 pm

നഗരത്തിലെ ഏതാണ്ട് 2,000ത്തോളം ഭക്ഷണശാലകളില്‍ സി.സി.ടി.വി. സ്ഥാപിക്കാനാണ് ഇവരുടെ നീക്കം

ബി.ബി.എം.പി. എന്ന ദി ബൃഹദ് മഹാനഗര പാലികെ ഭക്ഷണശാലകളിലും മറ്റും അടുക്കള വാതില്‍ക്കല്‍ കാണുന്ന പ്രവേശനമില്ല എന്ന ബോര്‍ഡ് മാറ്റി പുതിയ നിയമങ്ങള്‍ കൊണ്ട് വരുന്നു. നഗരത്തിലെ ഏതാണ്ട് 2,000ത്തോളം ഭക്ഷണശാലകളില്‍ സി.സി.ടി.വി. സ്ഥാപിക്കാനാണ് ഇവരുടെ നീക്കം.

ആളുകള്‍ ഇരിക്കുന്ന സ്ഥലത്ത് ഇത് കാണാന്‍ തക്ക ഒരു ടി.വി. മോണിട്ടറും സ്ഥാപിക്കും. ഒക്ടോബര്‍ അവസാനത്തോടെ എല്ലായിടങ്ങളിലും ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ വ്യവസായത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായിരിക്കും ബെംഗളുരു.

ഒന്ന്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കുലര്‍ എല്ലാ ഭക്ഷണശാലകളിലേക്കും അയക്കുമെന്ന് ജോയിന്‍റ് കമ്മീഷണര്‍ സര്‍ഫറാസ് ഖാന്‍ പറഞ്ഞു. ആരോഗ്യകരമല്ലാത്ത രീതിയില്‍ ഭക്ഷണം നിര്‍മിക്കുന്ന ഹോട്ടലുകളെ കണ്ടെത്താനും വിലക്കാനുമുള്ള സൌകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.

മിക്ക ഹോട്ടലുകളും ഉപഭോക്താവിന്‍റെ ചലനങ്ങളെ നിരീക്ഷിക്കുവാനായി ക്യാമറകള്‍ സ്ഥാപിക്കാറുണ്ട്. അതേപോലെ തന്നെ അടുക്കളയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള അധികാരം അവര്‍ക്കുമുണ്ടാകണമെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏതായാലും ബാംഗ്ലൂര്‍ നിവാസികള്‍ക്ക് ഇനി പേടി കൂടാതെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x