
തിരുവനന്തപുരം: ലോകകേരള സഭയ്ക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ബജറ്റ് സമ്മേളനത്തിന് ശേഷമുള്ള നിയമസഭ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് ബില്‍ കൊണ്ട് വന്നേക്കും. രണ്ടാം ലോകകേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നെങ്കിലും പരിപാടി വന്‍ വിജയമായിരിന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ലോകകേരള സഭ സ്ഥിരം സംവിധാനമാക്കാനുള്ള ബില്‍ കൊണ്ട് വരുന്നതില്‍ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സഭ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ കരട് ബില്‍ സര്‍ക്കാര്‍ കൊണ്ട് വന്നിരിന്നു. ഇതിന്മേല് സമ്മേളന പ്രതിനധികളുടെ അഭിപ്രായം തേടി കരട് ബില്‍ സഭ അംഗീകരിക്കുകയും ചെയ്തു. വലിയ കാലതാമസമില്ലാതെ തന്നെ കരട് ബില്‍ നിയമമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
സര്‍ക്കാരിന്റെ കാലാവധി ഇനി ഒന്നരവര്‍ഷമാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് ശേഷം ബില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക കേരള സഭയില്‍ നിന്ന് യുഡിഎഫ് വിട്ട് നിന്നിട്ടും പ്രമുഖ വ്യവസായികളും എല്ലാ രാജ്യത്ത് നിന്നുമുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തത് വലിയ നേട്ടമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.