
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് ഇന്‍ഡിഗോ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഏഴ് മുതലാണ് പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചിന് ദമ്മാമില്‍ എത്തും. തിരികെയുള്ള സര്‍വീസുകള്‍ മാര്‍ച്ച് 29 വരെ പുലര്‍ച്ചെ 5.25ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.35ന് തിരുവനന്തപുരത്ത് എത്തും. മാര്‍ച്ച് 30 മുതല്‍ രാത്രി 12.55ന് പുറപ്പെട്ട് രാവിലെ 8.20ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരണം.
ജെറ്റ് എയര്‍വേയ്സ് ഈ റൂട്ടിലുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയ ശേഷമുള്ള പുതിയ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. 30 കിലോ ബാഗേജും ഏഴുകിലോ ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.