
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാല് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തി യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ ഭാഗമായി നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം സര്‍വീസുകളില്‍ പകലേര്പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയാണ് ഭൂരിഭാഗം സര്‍വീസുകളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.