
ന്യൂഡല്‍ഹി: ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഇന്ന് മുതല്‍ സിഐഎസ്എഫിന്. ജമ്മു കശ്മീര്‍ പൊലീസിനെ സുരക്ഷാചുമതലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. നിലവില്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചുമതല ജമ്മു കശ്മീര്‍ പൊലീസിനും സിആര്‍പിഎഫിനുമാണ്. സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കുന്നതോടെ സിആര്‍പിഎഫിന് എയര്‍പോര്‍ട്ടിന് പുറത്ത് മാത്രമായിരിക്കും സുരക്ഷാചുമതല. വിമാനം തട്ടിക്കൊണ്ടുപോകല്‍, ഭീകരാക്രമണം തുടങ്ങിയവ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ എണ്ണൂറോളം സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.
വിമാനത്താവളത്തിലെ ഹൈജാക്കിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജമ്മു കശ്മീര്‍ ഡിഎസ്പി ദേവീന്ദര്‍ സിംഗ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായതോടെ നടപടിയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു എയര്‍പോര്‍ട്ടിലും സിഐഎസ്എഫിനെ നിയോഗിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഔപചാരികമായി ഇന്ന് സിഐഎസ്എഫിന് കൈമാറുമെങ്കിലും ഒരാഴ്ച കൊണ്ടുമാത്രമേ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.