
ന്യൂഡല്‍ഹി: വിമാന യാത്രയില്‍ ഇനി സാധാരണ പോലെ മൊബൈലിലോ ലാപ്ടോപിലോ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. വൈഫൈ മുഖേന ആയിരിക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഫ്ളൈറ്റ് മോഡില്‍ അല്ലെങ്കില്‍ എയ്റോപ്ലെയ്ന്‍ മോഡില്‍ ഇട്ടിരിക്കുന്ന ഉപകരണങ്ങളില്‍ ഇനി വൈഫൈ ലഭ്യമാകും. ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട് വാച്ച്, ഇ- റീഡര്‍ തുടങ്ങിയവ ഇനി ഇന്റര്‍നെറ്റ് സേവനത്തോട് കൂടി വിമാനത്തില്‍ ഉപയോഗിക്കാം. വിമാനത്തിലെ പൈലറ്റിനായിരിക്കും ഇന്റര്‍നെറ്റ് യാത്രക്കാര്‍ക്ക് അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുക.
വിമാന യാത്രയില്‍ വൈ-ഫൈ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. നേരത്തെ വിമാനം പറന്ന് ഉയരാന്‍ തുടങ്ങുന്നത് വരെയും ലാന്റ് ചെയ്തതിനു ശേഷവും മാത്രമേ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വിമാനക്കമ്പനികളാണ് യാത്രക്കാര്‍ക്ക് വൈഫൈ ലഭ്യമാക്കേണ്ടത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ഇത് ബാധകമാകും. വിസ്താര എയര്‍ലൈന്‍സ് വിമാനങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ സൗജന്യ വൈഫൈ ലഭ്യമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.