
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പരിശോധനാ നടപടികള്‍ പരിഷ്‌കരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങള്‍, ശ്വാസതടസ്സം, പനി, ചുമ തുടങ്ങിയവയുമായി ആശുപത്രികളില്‍ കഴിയുന്ന എല്ലാ രോഗികളെയും കോവിഡ്19 രോഗത്തിന്റെ പരിശോധനയ്ക്കു വിധേയമാക്കും. ഇതു സംബന്ധിച്ച പുതിയ ഗൈഡ്ലൈന്‍ പുറത്തിറങ്ങി.
കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ അഞ്ചാം ദിവസവും 14ാം ദിവസവും പരിശോധനയ്ക്കു വിധേയരാക്കണമെന്നു പുതിയ നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ച വിദേശത്ത് യാത്ര ചെയ്ത് തിരികെയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ. ഇവരുടെ കുടുംബാംഗങ്ങളും ക്വാറന്റീനില്‍ കഴിയണം.
വിദേശത്തുനിന്ന് എത്തിയവര്‍ക്കും അവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുണ്ടായാല്‍ ഈ പരിശോധനാ രീതികള്‍ മാറ്റേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.