
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശങ്ങളിലേയ്ക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 30 വരെ നിരോധനം നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) അറിയിച്ചതായി എയര്‍ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, വന്ദേ ഭാരത് മിഷന് പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
വിദേശ രാജ്യങ്ങളിലെ അടിയന്തരാവശ്യമുള്ള ചില കേന്ദ്രങ്ങളിലേയ്ക്ക് നേരത്തെ അനുമതി നല്കിയ പ്രകാരമുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഡിജിസിഎ സര്‍ക്കുലറില്‍ പറഞ്ഞു. കോവിഡ്19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 23നായിരുന്നു ഇന്ത്യയില്‍ നിന്ന് രാജ്യാന്തര വിമാന സര്‍വീസ് അടക്കം എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത്.
പിന്നീട് മേയ് 25ന് ഡൊമസ്റ്റിക് വിമാന സര്‍വീസ് പുനരാരംഭിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലുള്ള പ്രവാസികളായ ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരാന്‍ മുറവിളി കൂട്ടിയതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷന് പദ്ധതിയിലൂടെ പ്രത്യേക വിമാന സര്‍വീസുകള്‍ മേയില്‍ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ആറാം ഘട്ടമാണ് ഇന്നു മുതല്‍ ഈ മാസം 30 വരെ നടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.