
ന്യൂഡല്‍ഹി: അടച്ചുപൂട്ടലില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കുന്നതിന് ഡി.ജി.സി.എ തയ്യാറാക്കിയ സ്‌കീം സുപ്രീംകോടതി അംഗീകരിച്ചു. മാര്‍ച്ച് 25നും മെയ് 24നും ഇടയിലെ യാത്രക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പകരം ടിക്കറ്റ് ലഭിക്കും.
ഈ അവസരം വിനിയോഗിക്കാത്തവര്‍ക്ക് മാര്‍ച്ച് 31ന് ശേഷം പലിശയോടെ ടിക്കറ്റ് തുക നല്‍കും. അടച്ചുപൂട്ടലില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ തന്നെ റീഫണ്ട് അനുവദിക്കും. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക അവര്‍ വഴിയേ ലഭിക്കൂ. ഡി.ജി.സി.എയുടെ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.
വിമാനടിക്കറ്റിന്റെ തുക തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധി ആയിരക്കണക്കിന് പ്രവാസികള്‍ക്കും ആശ്വാസമാകും. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന വിദേശ വിമാനങ്ങളുടെ കാര്യത്തിലും റീഫണ്ട് ബാധകമായിരിക്കും. ടിക്കറ്റ് എവിടെ നിന്ന് എടുത്താലും ഇക്കാര്യം ബാധകമാണെന്ന വിധിയും പ്രവാസികള്‍ക്ക് ഗുണം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.