പരാതികൾ ഒക്ടോബർ 30 വരെ നിശ്ചിത ഫോമിൽ താലൂക്ക് സപ്ലൈ ഓഫിസിലോ സിറ്റി റേഷനിങ് ഓഫിസിലോ നൽകാമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം∙ പുതിയ റേഷൻ കാർഡ് നൽകുന്നതിന്റെ ഭാഗമായി കരടു പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിന്മേലുള്ള പരാതികൾ ഒക്ടോബർ 30 വരെ നിശ്ചിത ഫോമിൽ താലൂക്ക് സപ്ലൈ ഓഫിസിലോ സിറ്റി റേഷനിങ് ഓഫിസിലോ നൽകാമെന്ന് അധികൃതർ അറിയിച്ചു.
സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിലും താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ്, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, റേഷൻ കടകൾ എന്നിവിടങ്ങളിലും പട്ടിക ലഭ്യമാകുന്നതാണ്. നാല് വിഭാഗത്തിലാണ് കാര്‍ഡുടമകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുള്ള അര്‍ഹതയുള്ളവരെ ചേര്‍ക്കുന്നതിന് അപേക്ഷകര്‍ക്ക് അവസരം നല്‍കുന്നതായിരിക്കും. തങ്ങളേക്കാള്‍ അര്‍ഹത കുറഞ്ഞവരെ ആനുകൂല്യം ലഭിക്കുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാര്യം ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കാവുന്നതുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.