ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന സർവീസ് പ്രകാരം ദിവസവും രാവിലെ 6.45ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 9.50ന് ഡല്‍ഹിയിലെത്തും. വൈകീട്ട് 4.05ന് ഡല്‍ഹിയില്‍ നിന്നും തിരിച്ച് രാത്രി 7.15ന് കൊച്ചിയിലെത്തും.
കൊച്ചി/ന്യൂഡൽഹി: കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുതിയ സർവീസുമായി ജെറ്റ് എയർവേയ്സ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന സർവീസ് പ്രകാരം ദിവസവും രാവിലെ 6.45ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 9.50ന് ഡല്‍ഹിയിലെത്തും. വൈകീട്ട് 4.05ന് ഡല്‍ഹിയില്‍ നിന്നും തിരിച്ച് രാത്രി 7.15ന് കൊച്ചിയിലെത്തും.
ഇതോടൊപ്പം മുംബൈ-ഡല്‍ഹി, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലും തിരിച്ചും എയര്‍ബസ് എ330 വിമാന സര്വീസാരംഭിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഡല്‍ഹി-കൊല്‍ക്കത്ത, കൊല്‍ക്കത്ത-ബെംഗളൂരു റൂട്ടുകളില്‍ അധിക സര്‍വീസുകള്‍ ആരംഭിക്കാനും ജെറ്റ് എയര്‍വേസ് തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.