Currency

വീണ്ടും എടിഎം തട്ടിപ്പ്; പ്രവാസിയുടെ അക്കൗണ്ടില്‍നിന്ന് 30,000 രൂപ നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻSunday, October 30, 2016 6:39 pm

പ്രവാസി മലയാളിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എടിഎം വഴി 30,000 രൂപ കവര്‍ന്നതായി പരാതി. രണ്ട് തവണയായാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

മലപ്പുറം: പ്രവാസി മലയാളിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എടിഎം വഴി 30,000 രൂപ കവര്‍ന്നതായി പരാതി. രണ്ട് തവണയായാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. വണ്ടൂരിലെ ബാങ്ക് ശാഖയിൽ അകൗണ്ട് ഉള്ള നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിയുടെ അക്കൗണ്ടില്‍നിന്നാണു പണം നഷ്ടമായത്.

വീട്ടുകാര്‍ സ്ഥിരമായി എത്താറുള്ള പൂക്കോട്ടുംപാടത്തെ എടിഎമ്മില്‍നിന്നാണു പണം പിന്‍വലിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുമായോ അക്കൗണ്ട് ഉടമയുമായോ സംശയകരമായി ആരും ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. അക്കൗണ്ട് ഉടമ വിദേശത്തായതിനാല്‍ ഇമെയിൽ പരാതി അയയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x