Currency

മെല്‍ബണിലും സിഡ്നിയിലും കേരള ടൂറിസത്തിന്റെ റോഡ് ഷോ

സ്വന്തം ലേഖകൻWednesday, November 2, 2016 11:39 am

ഓസ്ട്രേലിയയില്‍ നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം മെൽബൺ, സിഡ്നി എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തി.

സിഡ്നി: ഓസ്ട്രേലിയയില്‍ നിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം മെൽബൺ, സിഡ്നി എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തി. കേരളത്തിന്റെ ടൂറിസം വിപണികളില്‍ ലോകത്ത് ആറാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയില്‍നിന്ന് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയായിരുന്നു പരിപാടി.

ഓസ്ട്രേലിയന്‍ ടൂറിസം മേഖലയിലെ എഴുപതോളം സംരംഭകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി. പുതിയ സംയുക്ത സംരംഭങ്ങള്‍ ലക്ഷ്യമിട്ടുള്ള ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകള്‍ക്കു പുറമേ കേരളത്തിലെ ടൂറിസ്റ്റ് വൈവിധ്യം വ്യക്തമാക്കുന്ന അവതരണങ്ങളും റോഡ് ഷോയുടെ ഭാഗമായി നടന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നിന്ന് 35,000 സഞ്ചാരികള്‍ കേരളത്തിലെത്തിയിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x