Currency

കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ തീർന്നു; കേരള ആര്‍.ടി.സിയുടെ ബുക്കിങ് ഉടന്‍ ആരംഭിക്കും

സ്വന്തം ലേഖകൻWednesday, November 2, 2016 2:36 pm

ക്രിസ്മസ്സിന് ഇനിയും ഒന്നരമാസം ഉണ്ടെങ്കിലും ബെംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ഇതിനോടകം തീർന്നിരിക്കുകയാണ്.

ബെംഗളുരു: ക്രിസ്മസ്സിന് ഇനിയും ഒന്നരമാസം ഉണ്ടെങ്കിലും ബെംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ഇതിനോടകം തീർന്നിരിക്കുകയാണ്. ഡിസംബര്‍ 21 മുതലുള്ള ദിവസങ്ങളില്‍ തീവണ്ടികളില്‍ വെയ്റ്റിങ് ലിസ്റ്റ് നൂറിനു മുകളിലാണ്. രാവിലെ പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ്സിലും രാത്രി പുറപ്പെടുന്ന കണ്ണൂര്‍ എക്‌സ്പ്രസ്സിലും ഏതാനും സീറ്റുകൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ താനും.

അതേസമയം കേരള ആര്‍.ടി.സി.യില്‍ ഇതേവരെയും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. 45 ദിവസം മുമ്പ് മാത്രമേ ബുക്കിങ് ആരംഭിക്കൂകയുള്ളൂ. യാത്രത്തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സിയും കര്‍ണാടക ആര്‍.ടി.സി.യും കേരളത്തിലേക്ക് പ്രത്യേക ബസ്സ് സര്‍വീസ് നടത്തുന്നതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x