Currency

ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം 48000 കവിഞ്ഞു

സ്വന്തം ലേഖകൻFriday, November 4, 2016 1:09 pm

രാജ്യത്ത് വര്‍ഷത്തില്‍ ഒരു കോടി രൂപയില്‍ അധികം വരുമാനം ലഭിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

ന്യൂഡൽഹി: 2014-15 കാലയളവിൽ ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം 48000 കവിഞ്ഞതായി റിപ്പോർട്ട്. ആദായ നികുതി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇത് ആദ്യമായാണ് രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം ഇത്രയധികം വർധിക്കുന്നത്. രാജ്യത്ത് വര്‍ഷത്തില്‍ ഒരു കോടി രൂപയില്‍ അധികം വരുമാനം ലഭിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവരുടെ എണ്ണം 22 ശതമാനവും ഇക്കാലയളവിൽ വർധിക്കുകയുണ്ടായി. ശമ്പളത്തിനൊപ്പം വലിയ തുക ബോണസും മറ്റാനുകൂല്യങ്ങളും നല്‍കുന്ന ജോലികളുടെ എണ്ണവും രാജ്യത്ത് കൂടിയിട്ടുണ്ട്. രാജ്യത്ത് 3000 പേര്‍ക്ക് വാര്‍ഷിക വരുമാനം അഞ്ച് കോടി രൂപയില്‍ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x