Currency

കീറിയ നോട്ടുകള്‍ മാറ്റി വാങ്ങിക്കുന്നതിനെപ്പറ്റി അറിയേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻFriday, November 4, 2016 4:06 pm

പലപ്പോഴും വൈകിയാണ് കിട്ടിയ നോട്ടുകള്‍ കീറിയിട്ടുണ്ടെന്ന് തന്നെ മനസിലാവുക, ഇത്തരം സന്ദർഭവങ്ങളിൽ ആ നോട്ട് വെച്ച് എന്ത് ചെയ്യുമെന്ന് ആലോചിക്കാറുണ്ടോ?

പലപ്പോഴും ഷോപ്പിംഗ് നടത്തിയതിന് ബാലൻസായോ അല്ലെങ്കിൽ ടിക്കറ്റും മറ്റും എടുത്തതിന്റെ ബാക്കിയായോ കീറിയ നോട്ടുകൾ നമുക്ക് ലഭിച്ചേക്കാം. പലപ്പോഴും വൈകിയാണ് കിട്ടിയ നോട്ടുകള്‍ കീറിയിട്ടുണ്ടെന്ന് തന്നെ മനസിലാവുക, ഇത്തരം സന്ദർഭവങ്ങളിൽ ആ നോട്ട് വെച്ച് എന്ത് ചെയ്യുമെന്ന് ആലോചിക്കാറുണ്ടോ? തൊട്ടടുത്ത ബാങ്ക് ശാഖയില്‍ നല്‍കി നല്ല നോട്ട് വാങ്ങിയാല്‍ മതിയെന്ന കാര്യം പലര്‍ക്കും അറിയില്ല. അങ്ങനെയൊരു സൗകര്യം ഉണ്ടെങ്കിലും നോട്ടുകൾ മാറ്റി കിട്ടുന്നതിന് ചില നിബന്ധനകൾ ഒക്കെയുണ്ട് താനും അവ എന്തൊക്കെയെന്ന് നോക്കാം..

ഏത് ബാങ്കിൽ നിന്നും മാറ്റി വാങ്ങാം

കീറിയ നോട്ടുകള്‍ രാജ്യത്തെ ഏതു ബാങ്കില്‍നിന്നും മാറ്റി വാങ്ങാനാകുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമം അനുശാസിക്കുന്നു. ജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി എവിടെ നല്‍കിയാലും കീറിയ നോട്ടുകൾ മാറ്റിക്കിട്ടും

അപേക്ഷ വേണ്ട

അധിക ഉപയോഗം കാരണം മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ മാറ്റി ലഭിക്കാൻ പ്രത്യേക അപേക്ഷയൊന്നും നൽകേണ്ടതില്ല.

ബാങ്ക് മാനേജർക്ക് തീരുമാനിക്കാം

സമര്‍പ്പിക്കുന്നത് തീര്‍ത്തും വികൃതമായ നോട്ടുകളാണെങ്കില്‍ അവയുടെ മൂല്യം സംബന്ധിച്ചു ബാങ്ക് മാനേജറായിരിക്കും തീരുമാനമെടുക്കുക. ഉദ്യോഗസ്ഥര്‍ നോട്ട് മാറ്റി നല്‍കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ബ്രാഞ്ച് മാനേജര്‍ക്ക് പരാതി നല്‍കാവുന്നതുമാണ്.

കീറിയ നോട്ടുകള്‍ മാറ്റിക്കിട്ടുമെന്ന ബോര്‍ഡ്

കീറിയ നോട്ടുകള്‍ മാറ്റിക്കിട്ടുമെന്ന ബോര്‍ഡ്എല്ലാ ബാങ്കുകൾക്ക് മുന്നിലും പ്രദർശിപ്പിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മാറ്റി ലഭിക്കാത്ത തരം നോട്ടുകൾ

മനഃപൂര്‍വം കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിവാങ്ങാനാവില്ല. തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിയ നോട്ടുകള്‍ മാറ്റിക്കിട്ടില്ല 

നോട്ടിന്റെ പാതി നൽകിയാൽ പകുതി മൂല്യം

നൂറ് രൂപ നോട്ടാണ് കീറിയിരിക്കുന്നതെന്നിരിക്കട്ടെ, നോട്ടിന്റെ പകുതി ഭാഗമേ നിങ്ങളുടെ പക്കലുള്ളെങ്കിൽ 50 രൂപ മൂല്യം നിശ്ചയിച്ചു പുതിയ നോട്ട് നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്കു അനുവാദമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x