Currency

സൗദിയിലേക്ക് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരിക്ക് വില കുറഞ്ഞു

സ്വന്തം ലേഖകൻSaturday, November 5, 2016 2:53 pm

ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അരിയുടെ വില കുറഞ്ഞു. 39 ശതമാനം വിലക്കുറവാണ് ഉണ്ടായിട്ടുള്ളത്.

റിയാദ്: ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അരിയുടെ വില കുറഞ്ഞു. ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യപ്പെടുന്ന ബസ്മതി അരിയ്ക്ക് 39 ശതമാനം വിലക്കുറവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ സൗദിയിൽ ഇറക്കുമതി ചെയ്യുന്ന 69 ശതമാനം അരിയും ഇന്ത്യയിൽ നിന്നുമാണ്. 11 ശതമാനം പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിൽ അരിവില ഇടിഞ്ഞതും ഇറക്കുമതി ചെലവില്‍ 21 ശതമാനം കുറവ് വന്നതുമാണ് വില കുറയാൻ കാരണമായിരിക്കുന്നത്.

2014 നവംബറിനെ അപേക്ഷിച്ച് 2016 ഒക്ടോബറില്‍ അരിയുടെ ഇറക്കുമതി ചെലവില്‍ നാലിലൊന്ന് കുറവാണ് ഉണ്ടായിരിക്കുന്നത്. 2016 ആഗസ്റ്റില്‍ 3.17 റിയാലാണ് അരിയുടെ ഇറക്കുമതി നിരക്ക്. വര്‍ഷത്തില്‍ 1.66 ദശലക്ഷം ടണ്‍ അരിയാണ് സൗദിയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ശരാശരി 5.83 ബില്യന്‍ റിയാല്‍ ആണ് ഈ ഇനത്തിൽ ഓരോ വർഷവും ചെലവഴിക്കപ്പെടുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x