കേന്ദ്ര സർക്കാർ അസാധുവക്കിയ അഞ്ഞൂറ്, ആയിരം രൂപകളൂടെ നോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ അസാധുവക്കിയ അഞ്ഞൂറ്, ആയിരം രൂപകളൂടെ നോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ വിമാന ടിക്കറ്റുകള്‍ ബുക്കു ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വിമാന ടിക്കറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായി. 20 മുതല്‍ 25 ലക്ഷം രൂപയുടെ വരെ ടിക്കറ്റുകള്‍ വിറ്റിരുന്ന കൗണ്ടറുകളില്‍ പ്രഖ്യാപനത്തിനുശേഷം ഒരു കോടിയില്‍പരം രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്. ഇതേതുടർന്നാണ് ആളുകൾ കള്ളപ്പണം വെളുപ്പിക്കാൻ ഈ രീതി ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.