Currency

2,203 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് നശിപ്പിക്കും

സ്വന്തം ലേഖകൻSaturday, November 12, 2016 5:35 pm

500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ ഏതാണ്ട് 2,203 കോടി നോട്ടുകൾ റിസർവ് ബാങ്കിന് നശിപ്പിക്കേണ്ടി വരും.

ന്യൂഡൽഹി: 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ ഏതാണ്ട് 2,203 കോടി നോട്ടുകൾ റിസർവ് ബാങ്കിന് നശിപ്പിക്കേണ്ടി വരും. ആര്‍ബിഐയുടെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ നിലവില്‍ ഉപയോഗത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം 17.77 ലക്ഷം കോടി രൂപയാണ്. ഇതില്‍ 86 ശതമാനവും അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകളാണ്. പുതിയ നോട്ടുകൾ വരുന്നതോടെ ഇവയാണ് നശിപ്പിക്കേണ്ടി വരിക. ഇതിൽ മുപ്പത് ശതമാനത്തോളം കള്ളപ്പണവുമാണ്.

നിലവിൽ 9026.6 കോടി കറന്‍സി നോട്ടുകള്‍ രാജ്യത്ത് ഉപയോഗിക്കപ്പെടുന്നുണ്ട്. ബാങ്കുകള്‍ ശേഖരിക്കുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് സിസ്റ്റത്തിലെത്തും. അധികം കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത നോട്ടുകൾ പുതിയ നോട്ടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x