അസാധുവാക്കിയ നോട്ടുകൾ മാറ്റാൻ പ്രവാസികൾക്ക് മുന്നിലുള്ള വഴി എൻആർഐ അക്കൗണ്ടുകളിൽ ആ പണം നിക്ഷേപിക്കുകയാണ്. അല്ലെങ്കിൽ നാട്ടിൽ എത്തിയോ മറ്റാരുടെയെങ്കിലും പക്കൽ കൊടുത്തുവിട്ടോ നോട്ടുകൾ മാറ്റുക. എന്നാൽ ഇക്കാര്യത്തിൽ ചില തടസ്സങ്ങൾ കൂടിയുണ്ട് താനും.
നാട്ടിലെത്തുമ്പോൾ അത്യാവശ്യത്തിന് ഉപയോഗിക്കാനായി കുറച്ച് ഇന്ത്യൻ രൂപയൊക്കെ പ്രവാസികൾ പലരും കയ്യിൽ കരുതി വെക്കുന്ന പതിവുണ്ട്. മിക്കവാറും ഇത് ആയിരത്തിന്റെയോ അഞ്ഞൂറിന്റെയോ നോട്ടുകളായിരിക്കും. നിർഭാഗ്യവശാൽ ഈ നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്തു. ഇന്ത്യക്കാരെ എന്ന പോലെ പ്രവാസികളെയും നോട്ട് അസാാധുവാക്കൽ ബാധിച്ചിട്ടുണ്ട്. പ്രവാസികളുടെ കയ്യിലുള്ള അഞ്ഞൂറ്, ആയിരം നോട്ടുകൾ മാറ്റി വാങ്ങുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗർഷോം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നതുമാണ്. (ഇവിടെ വായിക്കാം). പ്രവാസികൾക്ക് മുന്നിലുള്ള ഒരു വഴി എൻ ആർ ഐ അക്കൗണ്ടുകളിൽ ആ പണം നിക്ഷേപിക്കുകയാണ്. അല്ലെങ്കിൽ നാട്ടിൽ എത്തിയോ മറ്റാരുടെയെങ്കിലും പക്കൽ കൊടുത്തുവിട്ടോ നോട്ടുകൾ മാറ്റുക. ഇക്കാര്യത്തിൽ ചില പ്രശ്നങ്ങൾ കൂടിയുണ്ട് താനും. അവ എന്തൊക്കെയാണെന്ന് നോക്കാം.
വിദേശത്ത് നിന്നും നാട്ടിലേക്ക് കൊണ്ട് വരുന്ന ഇന്ത്യൻ കറൻസിക്കുള്ള പരിധി
ഇന്ത്യൻ രൂപ 25000 വരെ മാത്രമേ പ്രവാസികൾക്ക് നാട്ടിലെക്ക് വരുമ്പോൾ കൈവശം കരുതാൻ അനുമതിയുള്ളൂ.
വിദേശത്തുള്ള ഇന്ത്യൻ ബാങ്കുകളുടെ ശാഖകളിൽ നിക്ഷേപിക്കാമോ?
അസാധുവാക്കിയ നോട്ടുകൾ വിദേശ രാജ്യങ്ങളിലെ വിവിധ ഇന്ത്യൻ ബാങ്കുകളുടെ ശാഖകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ സാധ്യമല്ല. ഇതാണ് നോട്ട് അസാധുവാക്കൽ ഇന്ത്യൻ രൂപ കൈവശം വെച്ച പ്രവാസികൾക്ക് പ്രശ്നമായിരിക്കുന്നതും.
ഏത് അക്കൗണ്ടിലാണ് അസാധുവാക്കിയ നോട്ട് നിക്ഷേപിക്കാനാകുക?
വിദേശ ഇന്ത്യക്കാർക്ക് അവരുടെ എൻ.ആർ.ഓ അക്കൗണ്ടിലാണ് അസാധുവക്കിയ ആയിരം, അഞ്ഞൂറ് നോട്ടുകൾ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. എൻ.ആർ.ഇ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കില്ല.
എൻ.ആർ.ഒ അക്കൗണ്ട് ഇല്ലെങ്കിൽ എന്ത് ചെയ്യും?
എത്രയും പെട്ടെന്ന് ഒരു എൻ.ആർ.ഒ അക്കൗണ്ട് തുടങ്ങുക തന്നെയാണ് പ്രതിവിധി. നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടാൽ മതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.