കള്ളപ്പണം പുതിയ നോട്ടാക്കി മാറ്റാന്‍ ചിലര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സംശയം തോന്നിയാല്‍ ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കും.
തിരുവനന്തപുരം: കള്ളപ്പണം ഒഴിവാക്കാനും കള്ളനോട്ട് പിടിക്കുന്നതിനുമാണ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ചില തന്ത്രങ്ങള്‍ മെനയുന്നതും വ്യാപക നികുതി വെട്ടിപ്പുകള്‍ നടക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.
എന്നാല്‍ സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും. ആദായ നികുതിയുടെ കുറഞ്ഞ പരിധി രണ്ടര ലക്ഷം രൂപ ആയതിനാല്‍ തൊഴിലാളികളേയും വീട്ടമ്മമാരുടേയും ചെറിയ നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ കള്ളപ്പണം പുതിയ നോട്ടാക്കി മാറ്റാന്‍ ചിലര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സംശയം തോന്നിയാല്‍ ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കും. അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിഫലം നല്‍കിയാണ് കള്ളപ്പണം മാറ്റിയെടുക്കുന്നത്. ജര്ധന് അക്കൗണ്ടുകളും ഇത്തരത്തില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. നികുതി വെട്ടിക്കല്‍ കണ്ടെത്തിയാല്‍ ആദായനികുതിക്ക് പുറമേ പിഴയും ഈടാക്കുന്നതാണ് .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.