ചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യന്‍ റെയില്‍വെ ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിന്റെ മുകള്‍ ഭാഗം, എന്ജിന്, ചവിട്ടുപടി എന്നിവടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും കുറ്റകരമാണ്.
ഈ നിർദേശം ലംഘിക്കുന്നവർക്ക് പിഴയോ തടവ് ശിക്ഷയോ ലഭിക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. ട്രെയിനിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനെ മരണപ്പെടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം സുരക്ഷിതമായ സ്ഥലങ്ങളിൽ വെച്ച് സെൽഫി എടുക്കുന്നതിനു നിരോധനമില്ലെന്നു അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.