Currency

നോട്ടു പ്രതിസന്ധി: ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

സ്വന്തം ലേഖകന്‍Wednesday, November 23, 2016 12:15 pm

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. റയില്‍വേ ഇടിക്കറ്റ് ബുക്കിങ്ങിനും ഈമാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയെന്നും കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നീക്കങ്ങളുമായി കേന്ദ്ര ധനമന്ത്രാലയം. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. റയില്‍വേ ഇടിക്കറ്റ് ബുക്കിങ്ങിനും ഈമാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയെന്നും കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണ്. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. 500, 100 രൂപ നോട്ടുകളുടെ ലഭ്യത കൂട്ടും. ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആവശ്യപ്പെടുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെന്നും ശക്തകാന്ത ദാസ് പറഞ്ഞു.

എതാനും ദിവസത്തിനുള്ളില്‍ എല്ലാ എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമാകും. ഇതുവരെ 82,000 എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമായി. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ അനുവദിച്ചുവെന്നും കേന്ദ്ര ധനസെക്രട്ടറി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x