Currency

വിവാഹമോചനത്തിന് ശേഷവും സ്ത്രീയ്ക്ക് ജീവനാംശവും സംരക്ഷണവും തേടാം

സ്വന്തം ലേഖകന്‍Thursday, November 24, 2016 7:30 am

തിരുവനന്തപുരം: വിവാഹമോചനത്തിന് ശേഷവും സ്ത്രീയ്ക്ക് ഗാര്‍ഹിക പീഢന സംരക്ഷണ നിയമപ്രകാരം സംരക്ഷണത്തിനും ജീവനാംശത്തിനും അപേക്ഷിക്കാമെന്ന് ഹൈക്കോടതി. ഒന്നിച്ച് താമസിച്ച വീട്ടിലെ വസ്തുവകകള്‍, ജീവനാംശം, കുഞ്ഞിന്മേലുള്ള അവകാശം തുടങ്ങിയവയക്കെല്ലാം വിവാഹമോചന ശേഷവും അര്‍ഹതയുണ്ടാകും.

വിവാഹമോചനം നേടുന്നതോടെ നിയമത്തിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന രീതിയില്‍ ഈ നിയമത്തിന് സമയപരിധി ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരം വിവാഹ മോചനം നേടിയ ശേഷം സ്വര്‍ണ്ണം തിരിച്ച് കിട്ടാന്‍ യുവതി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയ്‌ക്കെതിരായി മുന്‍ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x