Currency

തൃശൂരില്‍ നാളെ ഹര്‍ത്താല്‍

സ്വന്തംലേഖകന്‍Friday, November 25, 2016 3:44 pm

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ കലക്ടറേറ്റിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര ഉള്‍പ്പെടെയുളവര്‍ക്ക് പരിക്കേറ്റിരുന്നു.

ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. അനില്‍ അക്കര എംഎല്‍എ യെ പോലീസ് വളഞ്ഞിട്ട് തല്ലി. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറി ഓടിയ പ്രവര്‍ത്തകര്‍ അല്‍പസമയത്തിനുള്ളില്‍ വീണ്ടും സംഘടിച്ചെത്തി. ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് പോലീസുകാര്‍ക്കും ലാത്തിച്ചാര്‍ജില്‍ പത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x