ജില്ലാ ആസ്ഥാനങ്ങളില്‍ കെപിസിസി ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെതിരേ എഐസിസി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി 28നു യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ കേരള രാജ്ഭവന് പിക്കറ്റ് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം സുധീരന് എന്നിവര്‍ അറിയിച്ചു. അതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളില്‍ കെപിസിസി ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.
28ന് ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നോട്ട് ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഓരോ കക്ഷിയും സ്വന്തം നിലയില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് എഐസിസി നിര്‍ദേശം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയുടെ നിഷ്ക്രിയ മനോഭാവം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ നരേന്ദ്ര മോദിയുടെ ഓരോ നടപടിയും നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണെന്നു വി.എം. സുധീരന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.