ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത അസാധുവായ നോട്ടുകളുടെ നിക്ഷേപത്തിന് അതിന്റെ 50 ശതമാനം (പകുതി തുക) നികുതി ഈടാക്കാന്‍ നിര്‍ദേശം. 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് മരവിപ്പിക്കാനും (ലോക് ഇന്‍ പീരിയഡ്) വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നിക്ഷേപത്തിന്റെ ഉറവിടം സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതിവകുപ്പ് പിന്നീട് കണ്ടുപിടിക്കുകയും ചെയ്താല്‍ നികുതിയും പിഴയുമടക്കം അതിന്റെ 90 ശതമാനം സര്‍ക്കാരിലേക്ക് പോകും. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും. ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 ആണ്. രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ജന്‍ധന്‍ അക്കൗണ്ടുകളിലും മറ്റും വന്‍തോതില്‍ നിക്ഷേപം നടത്തിയാല്‍ അത് പരിശോധിക്കുമെന്നും പിന്നീട് വിശദീകരണമുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.