Currency

മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി റെയില്‍വെ റിസര്‍വേഷന്‍ ഫോം

സ്വന്തം ലേഖകൻSunday, November 27, 2016 5:43 pm

ആണ്‍-പെണ്‍ വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി ടിക്കറ്റ് ഫോമുകള്‍ പരിഷകരിക്കാൻ ഇന്ത്യൻ റേയിൽവേ തീരുമാനിച്ചു.

ന്യൂഡൽഹി: ആണ്‍-പെണ്‍ വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി ടിക്കറ്റ് ഫോമുകള്‍ പരിഷകരിക്കാൻ ഇന്ത്യൻ റേയിൽവേ തീരുമാനിച്ചു. ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ലഭിക്കുന്ന അപേക്ഷാഫോമില്‍ ഭിന്നലിംഗക്കാര്‍ (ട്രാന്‍സ്ജെന്‍ഡര്‍) എന്ന പ്രത്യേക കോളം ഉണ്ടായിരിക്കും. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഈ സൗകര്യം ലഭ്യമായിരിക്കും. 

നേരത്തേ ഈ ആവശ്യം ഉന്നയിച്ച്‌ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇത്. ഹര്‍ജി തള്ളിയ കോടതി ഇക്കാര്യം റെയില്‍ വേയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് ഇദ്ദേഹം റെയിൽവേയെ സമീപിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x