Currency

നോട്ട് പിന്‍വലിക്കല്‍: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉപസമിതി രൂപീകരിക്കുന്നു

സ്വന്തം ലേഖകന്‍Monday, November 28, 2016 6:46 pm

അഞ്ച് മുഖ്യമന്ത്രിമാരാണ് സമതിയിലെ അംഗങ്ങള്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അധ്യക്ഷന്‍.

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിക്ക് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. അഞ്ച് മുഖ്യമന്ത്രിമാരാണ് സമതിയിലെ അംഗങ്ങള്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അധ്യക്ഷന്‍. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും സമിതിയെ നിയോഗിക്കുന്നത്.

നോട്ട് പിന്‍വലിക്കല്‍ കേന്ദ്രം ചര്‍ച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലോക്സഭയില്‍ പറഞ്ഞിരുന്നു. അതേസമയം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ സഭയില്‍ അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x