Currency

ബാറുകളില്‍ നിന്ന് ബിയര്‍ പാഴ്സല്‍ നല്‍കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍Wednesday, November 30, 2016 7:30 am

ബിയര്‍ പാഴ്സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണ്.

കൊച്ചി: ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇനി ബിയര്‍ പാഴ്സലായി കിട്ടില്ല. ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ പാഴ്സലായി കൊടുക്കുന്നത് കുറ്റകരമാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി. ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിയര്‍ പാഴ്സലായി നല്‍കുന്നത് കുറ്റകരമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബിയര്‍ പാഴ്സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണ്.

ഋഷിരാജ് സിംഗ് എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷമാണ് ബിയര്‍ പാര്‍ലറുകളില്‍ നിന്ന് പാഴ്സല്‍ കൊണ്ട് പോകുന്നത് വിലക്കിയത്. ഇതു ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഋഷിരാജ് സിംഗിന്റെ ഉത്തരവ് റദ്ദാക്കിയിരുന്നു. ബിയര്‍ പുറത്തേക്ക് കൊണ്ട് പോകുന്നത് അബ്കാരി ചട്ടത്തിന് തടസമല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ ഋഷിരാജ് സിംഗ് നേരിട്ട് എത്തി റെയ്ഡ് ചെയ്താണ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x