പിന്‍വലിച്ച 500, 1000 നോട്ടുകള്‍ വാങ്ങി കമ്മീഷന്‍ അടിസ്ഥാനത്തില്‍ പുതിയ 2000ത്തിന്റെ നോട്ടുകള്‍ ഇവര്‍ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂര്‍: ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി. പിന്‍വലിച്ച 500, 1000 നോട്ടുകള്‍ വാങ്ങി കമ്മീഷന്‍ അടിസ്ഥാനത്തില്‍ പുതിയ 2000ത്തിന്റെ നോട്ടുകള്‍ ഇവര്‍ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുച്ചെന്തൂര്‍ മണികണ്ഠന്‍, പൊള്ളാച്ചിക്കാരായ തമിഴ്‌ശെല്‍വം, ലോകനാഥന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ സംഘത്തിലുള്ളതായി പറയുന്നുണ്ടെങ്കിലും പൊലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായവരെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റിക്കൊടുക്കുന്ന സംഘം കുനിയംമുത്തൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് കാമ്പസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പോലീസ് കമ്മീഷണര്‍ എ. അമല്‍രാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. സംഘം വന്ന രണ്ട് കാറുകളും പണവും കസ്റ്റഡിയിലെടുത്ത പോലീസ് പണം പിന്നീട് ആദായനികുതിവകുപ്പിന് കൈമാറി. 2000ത്തിന്റെ ഇത്രയധികം നോട്ടുകള്‍ പ്രതികള്‍ക്ക് എങ്ങിനെ കിട്ടി എന്നകാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.