
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ രൂക്ഷമായ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിപണിയിലേക്ക് തിരികെ കൊണ്ടുവന്ന പഴയ നൂറ് രൂപാ നോട്ടുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. ഇവയിലെ കീടനാശിനി സാന്നിധ്യമാണ് ഇതിന് കാരണം. 15 വര്‍ഷമായി കെട്ടിക്കിടക്കുന്ന നോട്ടുകളാണ് ഇപ്പോള്‍ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ തിരികെ കൊണ്ടുവന്നിരിക്കുന്നത്. 2001 ല്‍ റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം പിന്‍വലിച്ചവയാണ് ഈ നോട്ടുകള്‍. ചിതല് പിടിക്കാതിരിക്കാന്‍ കീടനാശിനി തളിച്ചാണ് ഈ നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
പഴകിയ നോട്ടായതിനാല്‍ ഇവ നോട്ടെണ്ണല്‍ യന്ത്രത്തില്‍ വെക്കാനാകില്ല. അതിനാല്‍ കൈകൊണ്ടുതന്നെ എണ്ണെണം. ഇതുമൂലം ബാങ്ക് ജീവനക്കാര്‍ പ്രശ്നത്തിലാണ്. ഈ നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് പല അസ്വസ്ഥതകളും അനുഭവപ്പെടുന്നതായാണ് വിവരം. കൈയ്യില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. 2001 വരെ പിന്‍വലിക്കുന്ന നോട്ടുകള്‍ കത്തിച്ചുകളയുകയായിരുന്നു റിസര്‍വ് ബാങ്ക് ചെയ്തിരുന്നത്. എന്നാല്‍ പരിസര മലിനീകരണം കണക്കിലെടുത്ത് പിന്നീടത് നിരോധിച്ചു. കഴിഞ്ഞ 15 വര്‍ഷമായി പിന്‍വലിക്കുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ വിവിധ കേന്ദ്രങ്ങളിലും ചില പ്രധാന ബാങ്കുകളിലുമായി സൂക്ഷിക്കുകയാണ്. പഴയ നോട്ടുകള്‍ പൊടിച്ച് പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.