Currency

സഹകരണ മേഖഖലയിലെ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകന്‍Friday, December 2, 2016 4:55 pm

ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: സഹകരണ മേഖലയിലെ പ്രതിസന്ധി ഗൗരവമേറിയതെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം സഹകരണ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് അവയെ ഒഴിച്ചുനിര്‍ത്താന്‍ കാരണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്ക് വ്യാജനോട്ടുകള്‍ കണ്ടെത്താന്‍ മതിയായ സംവിധാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിന്നുള്ള സഹകരണ ബാങ്കുകളാണ് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിസന്ധി അവതരിപ്പിച്ചത്. ബാങ്കുകളുടെ പരാതി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച പരാതികളെല്ലാം തിങ്കളാഴ്ചയാണ് കോടതി ഇനി പരിഗണിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x