
തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള തടസം ഒഴിവാക്കാന്‍ സഹകരണ ബാങ്കുകളില്‍ മിറര്‍ അക്കൗണ്ട് (സീറോ ബാലന്‍സ് അക്കൗണ്ടുകള്‍) തുറക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം മൂലം പ്രാഥമിക സഹകരണ സംഘത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നിക്ഷേപകര്‍ക്ക് ഈ തീരുമാനം സഹായകരമാകും. മിറര്‍ അക്കൗണ്ട് തുടങ്ങിയാല്‍ നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 24,000രൂപ വരെ പിന്‍വലിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.