Currency

സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ ജനുവരി 16 ന് തുടങ്ങും

സ്വന്തം ലേഖകന്‍Tuesday, December 6, 2016 11:34 am

ഒരാഴ്ച നീണ്ട് നില്‍ക്കുന്ന കലാമാമാങ്കമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഇത്തവണത്തെ കലോത്സവം. കണ്ണൂര്‍ പൊലീസ് സ്റ്റേഡിയം മുഖ്യ വേദിയാകും.

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തീയതി തീരുമാനിച്ചു. ജനുവരി 16 ന് ആരംഭിക്കുന്ന കലോത്സവം 22ന് അവസാനിക്കും. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന കലാമാമാങ്കമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഇത്തവണത്തെ കലോത്സവം. കണ്ണൂര്‍ പൊലീസ് സ്റ്റേഡിയം മുഖ്യ വേദിയാകും.

കലോത്സവത്തോടനുബന്ധിച്ചുള്ള ആദ്യ യോഗം ഈ മാസം 13ന് കണ്ണൂരില്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. യോഗത്തില്‍ വെച്ച് സ്വാഗത സംഘം രൂപീകരിക്കും. ഡിപിഐ അടക്കം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x