Currency

കൊച്ചി മുസ്‌രിസ് ബിനാലെ ഡിസംബര്‍ 12ന്

സ്വന്തം ലേഖകന്‍Tuesday, December 6, 2016 12:52 pm

36രാജ്യങ്ങളില്‍ നിന്നായി 97കലാകാരന്മാരാണ് ഇത്തവണ ബിനാലെയ്ക്ക് എത്തുന്നത്. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്നതാണ് ഇത്തവണത്തെ ബിനാലെ പങ്കുവയ്ക്കുന്ന ആശയം.

കൊച്ചി: ബിനാലെയുടെ മൂന്നാം പതിപ്പ് ഡിസംബര്‍ 12ന് ആരംഭിക്കും. 36രാജ്യങ്ങളില്‍ നിന്നായി 97കലാകാരന്മാരാണ് ഇത്തവണ ബിനാലെയ്ക്ക് എത്തുന്നത്. ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്നതാണ് ഇത്തവണത്തെ ബിനാലെ പങ്കുവയ്ക്കുന്ന ആശയം. ഡിസംബര്‍12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയാളികളായ കാര്‍ട്ടൂണിസ്റ്റ് ഇപി ഉണ്ണിയും എഴുത്തുകാരന്‍ ഇപി ഉണ്ണിയും പങ്കെടുക്കുന്നുണ്ട്. 

ഇന്ത്യയിലെ 55സ്‌കൂളുകളില്‍ നിന്നായി 350 വിദ്യാര്‍ത്ഥികളും ബിനാലെയുടെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥി ബിനാലെ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങി 11 വേദികളായി ബിനാലെ ഒരുങ്ങും. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വോളാണ് ഇത്തവണത്തേയും പ്രധാന വേദി.

കബ്രാള്‍ഹാള്‍, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍, ദര്‍ബാള്‍ ഹാള്‍, കാശി ആര്‍ട്ട് കഫെ, കാശി ആര്‍ട്ട് ഗ്യാലറി, എംഎപി വെയര്‍ഹൗസ്, ആനന്ദ് വെയര്‍ ഹൗസ്, ടികെഎം വെയര്‍ ഹൗസ് തുടങ്ങിയവയാണ് മറ്റ് വേദികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x