
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്നാരംഭിക്കും. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പാസ് വിതരണമാണ് ഇന്ന് നടക്കുന്നത്. രാവിലെ 10ന് ടാഗോര്‍ തിയറ്ററില്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന് ആദ്യ പാസ് നടി മഞ്ജു വാര്യര്‍ക്ക് നല്‍കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള ആദ്യ പാസ് മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് കൈമാറും.
ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പണമടച്ച രസീതുമായി ഡെലിഗേറ്റുകള്‍ ടാഗോര്‍ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിലെത്തി പാസും ഫെസ്റ്റിവല്‍ കിറ്റും കൈപ്പറ്റണമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് ബി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.