നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്.
ന്യൂഡല്‍ഹി: ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനാകും. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ജനുവരി മൂന്നിന് വിരമിക്കും. താന്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് ഖെഹാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഠാക്കൂര്‍ ചൊവ്വാഴ്ച സര്‍ക്കാരിന് ഔദ്യോഗികമായി കത്തെഴുതി.
നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്. അറുപത്തിനാലുകാരനായ ജസ്റ്റിസ് ഖെഹാറിന് ഓഗസ്റ്റ് 27 വരെ ഏഴുമാസമേ ആ പദവിയിലിരിക്കാന്‍പറ്റൂ.
ജഡ്ജിമാരെ നിയമിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മിഷന് രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ജെ.എ.സി. നിയമം അസാധുവാക്കിയ ഭരണഘടനാബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.എസ്. ഖെഹാറായിരുന്നു. കരാറുകാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്ന ഉത്തരവ് ഈയിടെ പുറപ്പെടുവിച്ചതും അദ്ദേഹത്തിന്റെ ബെഞ്ചാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.