Currency

അടിയന്തരമായി 100, 500 രൂപ നോട്ടുകള്‍ എത്തിക്കണമെന്ന് ബാങ്കുകള്‍

സ്വന്തം ലേഖകന്‍Wednesday, December 7, 2016 1:00 pm

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇടപാടു നടക്കുന്ന എസ്ബിടി, എസ്ബിഐ എടിഎമ്മുകളില്‍ ഇപ്പോള്‍ 2000 രൂപ മാത്രമാണുള്ളത്. ചുരുക്കം ചില എടിഎമ്മുകളില്‍ 100 രൂപ നിറയ്ക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കകം കാലിയാകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകള്‍ പഴയ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തരമായി 100, 500 രൂപ നോട്ടുകള്‍ ലഭ്യമാക്കണമെന്നു വിവിധ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. പകുതിയോളം ബാങ്കുകള്‍ പ്രധാന ഇടങ്ങളിലെ എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം നിറയ്ക്കുന്നത്. കൈവശം ഇഷ്ടംപോലെയുള്ള 2000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറച്ചു പ്രശ്‌നം പരിഹരിക്കുകയാണു ബാങ്കുകള്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇടപാടു നടക്കുന്ന എസ്ബിടി, എസ്ബിഐ എടിഎമ്മുകളില്‍ ഇപ്പോള്‍ 2000 രൂപ മാത്രമാണുള്ളത്. ചുരുക്കം ചില എടിഎമ്മുകളില്‍ 100 രൂപ നിറയ്ക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കകം കാലിയാകുന്നു. ആവശ്യത്തിനു പണം ഉടന്‍ ലഭ്യമാക്കാമെന്നു ബാങ്കുകള്‍ക്ക് ആര്‍ബിഐ ഉറപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 214 ചെസ്റ്റുകളില്‍ നിന്നുള്ള പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതും പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതും ആര്‍ബിഐയെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

അതേസമയം, പുതിയ നോട്ടുകളടങ്ങിയ കണ്ടെയ്‌നര്‍ ഇന്നലെ ആര്‍ബിഐ മേഖലാ ഓഫിസില്‍ എത്തിയതായി സൂചനയുണ്ട്. ഇതുവരെ എത്തിയതില്‍ ഏറ്റവും കൂടുതല്‍ തുകയടങ്ങിയ കണ്ടെയ്‌നറാണ് ഇതെന്നും വിവരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x