Currency

ഗോവയില്‍ ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:29 am

ഗോവയില്‍ 24 മണിക്കൂറിനിടെ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോണ്ട, പോര്‍വൊരിം എന്നിവടങ്ങളിലായി നടന്ന റെയ്ഡിലാണ് നോട്ട് ശേഖരം പിടികൂടിയത്.

പനാജി: ഗോവയില്‍ 24 മണിക്കൂറിനിടെ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോണ്ട, പോര്‍വൊരിം എന്നിവടങ്ങളിലായി നടന്ന റെയ്ഡിലാണ് നോട്ട് ശേഖരം പിടികൂടിയത്. 70 ലക്ഷം രൂപയുമായി പിടികൂടിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. രമേഷ് നര്‍വേക്കര്‍, സിദ്ദു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടറില്‍ പണം കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പോണ്ടയില്‍ നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചു.

മറ്റൊരു സംഭവത്തില്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ 11.3 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടികൂടി. പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തുനിന്നാണ് രണ്ട് പേരില്‍ നിന്ന് പണം പിടിച്ചത്. 11.3 ലക്ഷത്തില്‍ 8.5 ലക്ഷവും 2000 രൂപയുടെ നോട്ടുകളും ഒന്നര ലക്ഷത്തിന്റെ നൂറുരൂപ നോട്ടും 50,000 രൂപയുടെ 500 ന്റെ നോട്ടുകളുമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

ഹൈദരബാദില്‍ 11 സ്ഥലങ്ങളിലായി സി.ബി.ഐ നടത്തിയ റെയ്ഡില്‍ 17.02 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും ലാപ്‌ടോപ്പുകളും മൊബൈലുകളും പിടികൂടി. നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഗോവയില്‍ ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി”

  1. This information is worth everyone’s attention. How can I find
    out more?

Comments are closed.

Top
x