Currency

ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ഇല്ല

സ്വന്തം ലേഖകന്‍Thursday, December 8, 2016 1:32 pm

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ഇല്ല. സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന് കാണിച്ചു സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാടറിയിച്ചത്. എന്നാല്‍ ജേക്കബ് തോമസ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കാണിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.

നേരത്തെ ഇത് സമ്പന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുകയും ജേക്കബ്ബ് തോമസ് ശനളപളമായി കൈപ്പറ്റിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സിന്റെ അന്വേഷണം പ്രഹസനമാണെന്നായിരുന്നു സ്വകാര്യ വ്യക്തി സമര്‍പിച്ച ഹരജിയിലെ ആരോപണം. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ കേസന്വേഷിക്കാന്‍ തയ്യാറാണെന്ന് നേരത്തെ സിബിഐ അറിയിച്ചിരുന്നു. എന്നാലിക്കാര്യത്തില്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x