Currency

തിരുവനന്തപുരം ചലചിത്രമേളയക്ക് നാളെ തുടക്കം

സ്വന്തം ലേഖകന്‍Thursday, December 8, 2016 1:39 pm

62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റവും പലായനവുമാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രമേയം.

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റവും പലായനവുമാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രമേയം. മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ ആണ് വിശിഷ്ടാതിഥി. നിശാഗന്ധി ഓഡിറ്റോറിയം ഉള്‍പ്പെടെ 13 വേദികളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 13,000 പ്രതിനിധികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക. അഫ്ഗാന്‍ ജനതയുടെ കുടിയേറ്റം പ്രമേയമാക്കി നവീദ് മൊഹ്മൂദി സംവിധാനം ചെയ്ത പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇത്.അഞ്ച് ദിവസമുള്ള ഫോക്ക് ഫെസ്റ്റിവലില്‍ 150 കലാകാരന്മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഓര്‍മയായ കലാകാരന്മാര്‍ക്ക് ആദരാഞ്ജലിയായി പിന്‍നിലാവും മലയാള സിനിമയുടെ ചരിത്രം വ്യക്തമാക്കുന്ന വീഡിയോ ഇന്‍സ്റ്റിലേഷനും ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x