പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ആണ് പെട്രോള്‍ വിലവര്‍ധനവുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ ഉടന്‍ വര്‍ദ്ധിക്കുമെന്ന് സൂചന. പെട്രോള്‍ ലിറ്ററിന് 80 രൂപയും ഡീസലിന് 68 രൂപയും ആകുമെന്നാണ് കണക്കുകൂട്ടല്‍. പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ആണ് പെട്രോള്‍ വിലവര്‍ധനവുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്.
ഉത്പാദനം വെട്ടിച്ചുരിക്കിയതിന് പിന്നാലെ ബാരലിന് 55 ഡോളറിന് അടുത്തെത്തിയിരിക്കുകയാണ് എണ്ണ വില. ഇത് വൈകാതെ 60 ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. 1.2 മില്യന്‍ ബാരലായാണ് പ്രതിദിന എണ്ണ കയറ്റുമതി ഒപെക് രാജ്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. 2008ന് ശേഷം ആദ്യമായാണ് ഉദ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിക്കുന്നത്. പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം 19 ശതമാനത്തിന്റെ വിലവര്‍ദ്ധനവ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്.
2017 മാര്‍ച്ചോടെ 50 മുതല്‍ 55 വരെ ഡോളറായി വില വര്‍ദ്ധിക്കും. വൈകാതെ അത് 60ല്‍ എത്തുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വര്‍ദ്ധനവ് അങ്ങനെതന്നെ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും. എന്നാല്‍ ഒപെക് തീരുമാനത്തില്‍ അംഗരാജ്യങ്ങള്‍ എത്രത്തോളം ഉറച്ചുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. മുമ്പ് പലതവണ ഒപെക് ഇത്തരം തീരുമാനങ്ങള്‍ എടുത്തപ്പോഴും കുറച്ച് നാള് കഴിഞ്ഞ് അംഗരാജ്യങ്ങള്‍ ഓരോന്നായി തീരുമാനം അട്ടിമറിക്കുന്ന കാഴ്ചയാണ് കണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.