
മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാനത്തിന് പിന്നാലെയുള്ള രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെ സ്വര്‍ണക്കടകളില്‍നിന്ന് വിറ്റുപോയത് 15 ടണ്‍ സ്വര്‍ണം. നവംബര്‍ എട്ടിനും ഒമ്പതിനുമായാണ് 5000 കോടി മൂല്യമുള്ള സ്വര്‍ണം വിറ്റഴിഞ്ഞത്. സ്വര്‍ണം വാങ്ങിയവരെല്ലാം പഴയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറിയാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്ന് ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കുന്നു. അസോസിയേഷന് കീഴില്‍ 2,500 ജ്വല്ലറികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കും ഒമ്പതിന് പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയിലാണ് 15,000 കിലോഗ്രാം സ്വര്‍ണം വിറ്റുപോയത്. ഇതില്‍തന്നെ പകുതിയിലധികം സ്വര്‍ണവും വിറ്റത് ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലാണ്. ആറ് ലക്ഷം ജ്വല്ലറികളുള്ള രാജ്യത്ത് 1000ത്തോളം ജ്വല്ലറികള്‍ മാത്രമാണ് അസാധുവാക്കിയ നോട്ടുകള്‍ നവംബര്‍ എട്ടിന് രാത്രി സ്വീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.