
ന്യൂഡല്‍ഹി: അവശ്യസേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി ഇന്ന് അര്‍ധരാത്രി അവസാനിക്കും. സര്‍ക്കാര്‍, റെയില്‍വേ, വിമാനടിക്കറ്റ്, ആശുപത്രി, സര്‍ക്കാര്‍ സ്‌കൂളുകളിലെയും കോളജുകളിലെയും ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ന് കൂടി മാത്രമേ പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനാകൂ. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫാര്‍മസികളിലും ഈ മാസം 15 വരെ സ്വീകരിക്കും. പാല്‍ബൂത്തിലും പാചകവാതക സിലിണ്ടര്‍ വാങ്ങാനും പഴയ നോട്ടുകള്‍ ഈ തീയതി വരെ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു
ഈ മാസം 15 വരെ പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതോടെ അസാധുവാക്കിയ 500, 100 രൂപ നോട്ടുകളുപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ രാജ്യത്തു നിര്‍ത്തലാകും. എന്നാല്‍, അസാധു നോട്ടുകള്‍ ഈ മാസം അവസാനം വരെ ബാങ്കില്‍ നിക്ഷേപിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.