Currency

ബാങ്കുകളിലെ ക്യൂ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

സ്വന്തം ലേഖകന്‍Sunday, December 11, 2016 9:14 am

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് തളര്‍ന്നവര്‍ക്ക് ആശ്വാസമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. പെരിന്തല്‍മണ്ണ സ്വദേശിയായ മുനവര്‍ എന്ന ചെറുപ്പക്കാരന്‍ വികസിപ്പിച്ചെടുത്ത ടോക്കണ്‍ ആപ്ലിക്കേഷനാണ് ബാങ്ക് ആവശ്യങ്ങള്‍ക്ക് സഹായകമാകുന്നത്. ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ക്യൂ നിന്ന് വിഷമിക്കേണ്ടതില്ല.

ടോക്കണ്‍ ആപഌക്കേഷന്‍ ഉപയോഗിച്ചാല്‍ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ഇനി മുതല്‍ ബാങ്കില്‍ ക്യൂ നില്‍ക്കേണ്ടതില്ല. അക്കൗണ്ട് നമ്പര്‍, തുക, തിരിച്ചറിയല്‍ രേഖ എന്നിവ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ കിട്ടുന്ന ടോക്കണ്‍ നമ്പറിന്റെ സ്റ്റാറ്റസ് അറിയാന്‍ ഈ ആപഌക്കേഷനിലൂടെ കഴിയും. ബാങ്കുകളുമായി ചേര്‍ന്ന് ഈ സംവിധാനം വ്യാപകമാക്കാനാണ് ഈ ചെറുപ്പക്കാരന്റെ പദ്ധതി. ഏറെ നേരം വരി നിന്ന് ആളുകള്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് മുനവര്‍ ഈ ആശയം കണ്ടുപിടിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x