ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കുകയും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടെ റിസര്‍വ് ബാങ്കിന്റെ ജാഗ്രത നിര്‍ദേശം. ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
പണമിടപാടിന് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലേക്ക് ജനങ്ങള്‍ കൂടുതലായി തിരിഞ്ഞിട്ടുണ്ട്. ഇവാലറ്റ് സമ്പ്രദായം വിപുലമായി. പേടി.എം, ജിയോ മണി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖരാണ്. പുതിയ ഉപയോക്താക്കളെയും വ്യാപാരികളെയും ഡിജിറ്റല്‍ പണമിടപാടിലേക്ക് ആകര്‍ഷിക്കുമ്പോള്‍ തന്നെ, സൈബര്‍ സുരക്ഷയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജനവിശ്വാസം ആര്‍ജിക്കാന്‍ പ്രയാസപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ ഓഡിറ്റിങ്ങിന് ഡിജിറ്റല്‍ സംവിധാനം വിധേയമാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.