ഏത് അക്കൗണ്ടുപയോഗിച്ചാണോ ഇന്ധനം നിറയ്ക്കുന്നത്, അതിലേക്ക് ഈ പണം മൂന്നുദിവസത്തിനകം എത്തിച്ചേരും. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനനുസരിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ പണമിടപാടുവഴി ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് അര്‍ധരാത്രിമുതല്‍ 0.75 ശതമാനം കിഴിവ് നിലവില്‍ വന്നു. ഏത് അക്കൗണ്ടുപയോഗിച്ചാണോ ഇന്ധനം നിറയ്ക്കുന്നത്, അതിലേക്ക് ഈ പണം മൂന്നുദിവസത്തിനകം എത്തിച്ചേരും. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനനുസരിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ അറിയിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി ഇത്തരത്തിലുള്ള നിരവധി പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതുപ്രകാരം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് ലോയല്‍റ്റി കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പെട്രോളോ ഡീസലോ വാങ്ങുന്ന ഉപഭോക്താവിന് കിഴിവുലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.