കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല സ്വാസ്ത്യ കാര്യക്രം (ആര്.ബി.എസ്.കെ) പദ്ധതി പ്രകാരമുള്ള ഈസേവനം കൂടുതല്‍ ജനകീയമാക്കാനാണ് ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഈ സേവനം പൂര്‍ണമായും കാര്യക്ഷമമല്ലാതിരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
തിരുവനന്തപുരം: എല്ലാചികിത്സയും സൗജന്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒ.പി. ടിക്കറ്റും സൗജന്യമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല സ്വാസ്ത്യ കാര്യക്രം (ആര്.ബി.എസ്.കെ) പദ്ധതി പ്രകാരമുള്ള ഈസേവനം കൂടുതല്‍ ജനകീയമാക്കാനാണ് ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഈ സേവനം പൂര്‍ണമായും കാര്യക്ഷമമല്ലാതിരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
പദ്ധതി നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇതിനുള്ള ഫണ്ട് കൃത്യമായി ലഭിക്കാത്തതിനാല്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുകയായിരുന്നു. എന്നാല്‍ ഫണ്ട് കിട്ടാത്തതുമൂലം സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെ ഫലം സാധാരണക്കാര്‍ക്ക് ലഭിക്കാതിരിക്കരുതെന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യം കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നിര്‍ദേശം എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കിക്കഴിഞ്ഞു.
ആര്.ബി.എസ്.കെ. പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ ആരോഗ്യകിരണം പദ്ധതിയിലൂടെയാണ് സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നത്. 18 വയസ് വരെയുള്ളവര്‍ക്ക് പരിശോധന, മരുന്ന്, ലാബ് പരിശോധനകള്‍ തുടങ്ങിയവയെല്ലാം ഇതുമൂലം സൗജന്യമായി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധനകള്‍ ആവശ്യമായാല്‍ അത് സൗജന്യമായി ചെയ്തുനല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ചികിത്സ തേടിയവരുടെയും ചെലവുകളുടെയും വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററാക്കി അതാത് മാസങ്ങളില്‍ ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിച്ചാല്‍ അതിനുള്ള തുക ആശുപത്രി വികസന ഫണ്ടിലേക്ക് മാറ്റിനല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, its pleasant article on the topic of media print, we all know media is a enormous
source of information.
Great web site you have got here.. It’s hard to find excellent writing like yours nowadays.
I truly appreciate people like you! Take care!!
Thankfulness to my father who told me about this weblog, this
webpage is genuinely remarkable.